ജോണ്‍ പോള്‍, കലൂര്‍ ഡെന്നീസ് എന്നിവരുടെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്. ജയറാം, സുമലത, സുകുമാരന്‍, സുരേഷ് ഗോപി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെ.ജെ യേശുദാസ്, ലതിക എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
ലിസി പ്രിയദര്‍ശന്‍, നെടുമുടി വേണു, ഇന്നസെന്റ്, ദേവന്‍, കവിയൂര്‍ പൊന്നമ്മ, ലാലു അലക്‌സ്, മാള അരവിന്ദന്‍, തൊടുപുഴ വാസന്തി, വത്സല മേനോന്‍, ശങ്കരാടി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വസന്ത് കുമാര്‍ ഛായാഗ്രഹണവും എഡിറ്റിങ്ങ് കെ.രാജഗോപാല്‍ നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രാപൗര്‍ണ്ണമിയുടെ ബാനറില്‍ കിത്തോ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.