സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യ്ത ചിത്രമാണ് ഉരുക്ക് സതീഷന്‍. ചിരഞ്ജീവി ഐപി എസ് വെഴ്‌സസ് നീലിമ നല്ല കുട്ടിയാണ് എന്ന ചിത്രത്തിനുശേഷം മൊട്ടയടിച്ച് കിടിലന്‍ ഗെറ്റപ്പിലാണ് പണ്ഡിറ്റ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിനായി അദ്ദേഹം നടത്തിയ തയ്യാറെടുപ്പുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ആക്ഷനും മനോഹരമായ ഗാനങ്ങളും കൊണ്ട് സമ്പന്നമാണ് സിനിമ. സന്തോഷ് പണ്ഡിറ്റിന്റെ ഏഴാമത്തെ ചിത്രമാണ് ഉരുക്കു സതീഷന്‍. പതിവുപോലെ ഛായാഗ്രഹണം ഒഴികെ ചിത്രത്തിലെ എല്ലാ കാര്യങ്ങളും അദ്ധേഹം തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.റിയലിസ്റ്റിക് ചിത്രമെന്ന അവകാശവാദവുമായാണ് ചിത്രമെത്തുന്നത്.
** Note :
കുറിപ്പ്: ഉരുക്കു സതീഷന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.