ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ആര്‍ എ കാര്‍ത്തിക്ക് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് വാന്‍. ഒരു റോഡ് മൂവിയായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിവേദ പേതുരാജാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. തെറി,സഖാവ്,രാജാറാണി എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിച്ച ജോര്‍ജ്ജ് സി വില്യംസാണ് ദുല്‍ഖറിന്റെ പുതിയ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ധീന ധയാലാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.കെനന്യ ഫിലിംസിന്റെ ബാനറില്‍ ജെ ശെല്‍വകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കോയമ്പത്തൂര്‍, ഛണ്ഡീഗഢ്,നൈനിത്താള്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം.
** Note :
കുറിപ്പ്: വാന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.