ടൊവീനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് വാശി. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ്‌കുമാറാണ് ചത്രം നിര്‍മ്മിമ്മിച്ചത്. അച്ഛന്‍ സുരേഷ് കുമാര്‍ നിര്‍മ്മിച്ച സിനിമയില്‍ ആദ്യമായി മകള്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നുവെന്ന പ്രത്യേകതകൂടി വാശിക്കുണ്ട്. മേനകസുരേഷ്, രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മാണവും നിര്‍വഹിക്കുന്നു.
ജാനിസ് ചാക്കോ സൈമണ്‍ തിരക്കഥയും റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണവുും നിര്‍വ്വഹിച്ചിരിക്കുന്നു. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റര്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം നല്‍കിയിരിക്കുന്നു.
** Note :
കുറിപ്പ്: വാശി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.