രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ കെ കെ ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് വധു ഡോക്ടറാണ്. ജയറാം, നാദിയ മൊയ്തു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീനിവാസന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കെ പി എസി ലളിത,ജഗതി ശ്രീകുമാര്‍, മാള അരവിന്ദന്‍, മാമുക്കോയ,ഉഷ, ബോബി കൊട്ടാരക്കര, ജഗന്നാഥന്‍, ഹരിശ്രീ അശോകന്‍, കനകലത, പ്രിയങ്ക എം നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഗിരീഷ് പുത്തഞ്ചേരി, ഐ എസ് കുണ്ടൂര്‍ എന്നിവരുടെ വരികള്‍ക്ക് കണ്ണൂര്‍ രാജനാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ ജെ യേശുദാസ്, കെ എസ് ചിത്ര എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്. മാഫിയ ശശിയാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കിയത്. പൂയപ്പള്ളി ഫിലിംസിന്റെ ബാനറില്‍ അലക്‌സ് -ബ്രൈറ്റ് ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: വധു ഡോക്ടറാണ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.