അഷ്‌കര്‍ സൗദാന്‍,സാന്ദ്ര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിബിന്‍ സംവിധാനം ചെയ്ച ചിത്രമാണ് വള്ളിക്കെട്ട്.സംവിധായകനും ഷിനു രാഘവും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്.നാലുംകൂടി എന്ന ഗ്രാമത്തിലെ രാജന്‍ ആശാന്റെയും മൂന്നു ശിഷ്യന്മാരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.
മധു,ബോബന്‍ ആലുംമൂടന്‍,ബാബു ജോസ്,അരിസ്‌റ്റോ സുരേഷ്,മാമുക്കോയ,കൊച്ചുപ്രോമന്‍,ജാഫര്‍ ഇടുക്കി,ശിവജി ഗുരുവായൂര്‍,നാരായണന്‍കുട്ടി,കൃഷ്ണകുമാര്‍,മാസ്റ്റര്‍ അജയ്,അമൃത ,സീമ ജി നായര്‍,ശോഭ മോഹന്‍,ശാന്തകുമാരി,ബിന്ദു അനീഷ്,മാസ്റ്റര്‍ അജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ജിബിന്റെ വരികള്‍ക്ക് മുരളി പുനലൂര്‍ സംഗീതം നല്‍കുന്നു.എം ജി ശ്രീകുമാര്‍,പന്തളം ബാലന്‍,ജിബിന്‍,ആതിര മുരളി,ആന്‍ ജോസഫ് തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.സാന്ദ്രാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ സന്തോഷ് നായരാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: വള്ളിക്കെട്ട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.