X
വള്ളിക്കുടിലിലെ വെള്ളക്കാരന്‍
Drama | 09 Nov 2018 |
Malayalam

വള്ളിക്കുടിലിലെ വെള്ളക്കാരന്‍ കഥ

ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഗണപതി ആദ്യമായി നായകനാവുന്ന ചിത്രമാണ് 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍'. നവാഗതനായ ഡഗ്ലസ് ആല്‍ഫ്രഡ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗണപതിക്കു പുറമെ ബാലു വര്‍ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജോസ് ജോണ്‍, ജിജോ ജസ്റ്റിന്‍, ഡഗ്ലസ് ആല്‍ഫ്രണ്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ആല്‍ഫി പഞ്ഞിക്കാരനും, തനുജ കാര്‍ത്തിക്കുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.പുതുതലമുറയുടെ യൂറോപ്പ് ഭ്രമം കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളും കാഴ്ചപാടുകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. 

സൗഹൃദവും പ്രണയവും കുടുംബങ്ങളും എല്ലാം ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.രഞ്ജി പണിക്കർ, ലാല്‍, വിഷ്ണുഗോവിന്ദ്, അജു വർഗീസ്, മുത്തുമണി, ശ്രീകുമാര്‍,സിനോജ്, കുണ്ടറ ജോണി, കുളപ്പുള്ളി ലീല,മാല പാർവതി തുടങ്ങി നീണ്ട താരനിരയും ചിത്രത്തിലുണ്ട്. ബി കെ ഹരിനാരായണന്‍, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക്  ദീപക് ദേവ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ഷജില്‍ ഒബ്‌സ്‌ക്യറയാണ് ചിത്രത്തിന്റെ നിശ്ചലഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിങ്ങ് നൗഫല്‍ അബ്ദുള്ളയും, ഛായാഗ്രഹണം പവി കെ പവനും നിര്‍വ്വഹിക്കുന്നു. സുജിത് രാഘവ് ആണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍. മലർ സിനിമാസ് & ജൂവിസ് പ്രൊഡക്ഷൻസിന്റെയും  ബാനറിൽ നവിസ് സേവ്യര്‍, സിജു മാത്യു, സജ്ഞിത എസ് കാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


** Note : കുറിപ്പ്: വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+