പ്രിയദർശന്റെ സംവിധാനത്തിൽ പി കെ ആർ പിള്ള നിർമ്മിച്ച് 1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വന്ദനം. മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ ഗിരിജ ഷെട്ടാർ ആയിരുന്നു നായിക. ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ അഞ്ചു ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. ഈ സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും ബാംഗ്ലൂരിൽ വച്ചാണ് ചിത്രീകരിക്കപ്പെട്ടത്. കഥയുടെ ഏറെ ഭാഗവും സ്റ്റേക്ക് ഔട്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിൽ നിന്നാണ് എടുത്തിരിക്കുന്നത്. പ്രിയദർശൻ പിന്നീട് ഈ ചിത്രം നിർണയം എന്ന പേരിൽ അമല, നാഗാർജുന എന്നിവരെ നായികാനായകന്മാരാക്കി തെലുങ്കിൽ സംവിധാനം ചെയ്തു.
** Note :
കുറിപ്പ്: വന്ദനം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.