സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. അനൂപ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍,ശോഭന,കല്യാണി പ്രിയദര്‍ശന്‍,സുരേഷ് ഗോപി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആന്റണി,വാഫാ ഖദീജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണവും ടോബി ജോണ്‍ ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച മൂന്നാമത്തെ ചിത്രം കൂടിയാണിത്.
സൈമ അവാര്‍ഡ് 2020
മികച്ച നടി: ശോഭന
ഗായകന്‍- ഹരിചരണ്‍
നവാഗത നായിക- കല്യാണി പ്രിയദര്‍ശന്‍
നവാഗത സംവിധായകന്‍ - അനൂപ് സത്യന്‍
ബെസ്റ്റ് ആക്ടര്‍ കോമഡി റോള്‍ - ജോണി ആന്റണി
** Note :
കുറിപ്പ്: വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.