പ്രശസ്ത നാടക സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ് സംവിധാനം ചെയ്ത ചിത്രമാണ് വരി.നാടക നടന്‍ ബാബു അന്നൂരാണ് ചിത്രത്തിലെ നായകന്‍.വധശിഷയുടെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ രചന ആര്‍ ലേഷറാണ് നായിക.രാജ്യദ്രോഹക്കുറ്റം ആരോപിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട കാശ്മീരി പെണ്‍കുട്ടി കേരളത്തിലെ ഒരു ജയിലില്‍ എത്തിച്ചേരുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.സന്തോഷ് കീഴാറ്റൂര്‍,സജിത മഠത്തിൽ,സുനില്‍ സുഖത,പ്രകാശന്‍ ചെങ്ങല്‍,ഉണ്ണിരാജ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഷാഹുല്‍ അലിയാര്‍ രചനയും , ജലീല്‍ ബാദുഷ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.2013ല്‍ ബ്യാരി എന്ന ചിത്രത്തിലൂടെ മികച്ച നിര്‍മ്മാതാവിനുള്ള ദേശീയ പുരസ്‌ക്കാരം നേടിയ അല്‍ത്താഫ് ഹുസൈനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: വരി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.