കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക.ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.സോഷ്യല്‍ സറ്റയര്‍ വിഭാഗത്തില്‍പെടുത്താവുന്ന ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക.തൃശ്ശൂരിലെ ഒരു ഗ്രാമത്തില്‍ നാല് കള്ളന്മാര്‍ ഒത്തുകൂടുന്നിടത്തുനിന്നാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്.ഇവര്‍ നാലുപേരും ചേര്‍ന്ന് ഒരു ജ്വല്ലറി മോഷ്ടിക്കാന്‍ പോകുന്നതും ഇവര്‍ക്കൊപ്പം ഒരാള്‍ കൂടി കൂടുന്നതും തുടര്‍ന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ കൗട്ട ശിവനെന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്.ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ്, ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
** Note :
കുറിപ്പ്: വര്‍ണ്യത്തില്‍ ആശങ്ക എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.