വർഷം കഥ
പാസഞ്ചർ, പുണ്യാളൻ അഗർബത്തീസ് എന്നീ ചിത്രങ്ങളുടെ വിജയത്തിനുശേഷം രഞ്ജിത്ത് ശങ്കർ അണിയിച്ചൊരുക്കിയ കുടുംബ ചിത്രമാണ് വർഷം. ചിത്രത്തിൽ മമ്മൂട്ടി, ആശ ശരത്, മമത മോഹന്ദാസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ ചെയ്യ്തിരിക്കുന്നത്.
വിദേശത്ത് വളരെക്കാലം ജോലി ചെയ്തതിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ "വേണു" എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നാട്ടിൽ അദ്ദേഹം ആരംഭിക്കുന്ന ഫിനാൻസ് കമ്പനി, കഠിനദ്വാനത്തിന്റെയും , സത്യസന്തതയുടെയും ഫലമായി വിജയിക്കുന്നു. ഈ വിജയം ചില വൻകിടക്കാരെ സാരമായി ബാദിക്കുന്നു. വേണുവിനും കുടുംബത്തിനും പിന്നീട് എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് കഥ പുരോഗമിക്കുന്നത്.
ഡ്രീംസ് ആൻഡ് ബെയോണ്ട്സിന്റെ ബാനറിൽ മമ്മൂട്ടിയുടെ സ്വന്തം നിർമ്മാണ കമ്പനിയായ പ്ലേ ഹൌസ്സ്സും, രഞ്ജിത്ത് ശങ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് ശർമ്മയുടെയും, ജയഗീതയുടെയും വരികൾക്ക് ബിജി ബാൽ സംഗീതം നൽകിയിരിക്കുന്നു. 2014 നവംബർ 6-ന് ചിത്രം റിലീസ് ചെയ്തു.
** Note : Hello! Would you like to share the storyline of the movie വർഷം or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications