സിജു വില്‍സനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ മനോജ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് വാര്‍ത്തകള്‍ ഇതുവരെ. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം 1990കളില്‍ നടക്കുന്ന കഥയാണ് പറയുന്നത്. സിജുവിനൊപ്പം നന്ദു, മാമുക്കോയ,വിനയ് ഫോർട്ട് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
എല്‍ദോ ഐസക്ക് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ആര്‍ ശ്രീജിത്ത് എഡിറ്റിങ്ങ് ചെയ്യുന്നു. വയലാര്‍ ശരത്ചന്ദ്രവര്‍മ, ബി കെ ഹരിനാരായണന്‍, കൈതപ്രം ദാമോദരന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംഗീത സംവിധായകരിലൊരാളായ മെജോ ജോസഫാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ബിജു തോമസും ജിബി പാറക്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: വാര്‍ത്തകള്‍ ഇതുവരെ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.