മഹേഷിന്റെ പ്രതികാരം, ഒരു മെക്‌സിക്കന്‍ അപാരത, ക്യൂബന്‍ കോളനി ഫെയിം ജിനോ ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വായില്ലാക്കുന്നിലെ അപ്പന്‍. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ കമോണ്‍ഡ്രാ മഹേഷേ എന്ന ഒരെറ്റ ഡയലോഗിലൂടെ ചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപെട്ട ജിനോ ജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മെക്‌സിക്കന്‍ അപാരതയുടെ സംവിധായകന്‍ ടോം ഇമ്മട്ടി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ക്യാംപസ് പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രത്തിലെ അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്. കൂടാതെ ഗ്യാങ്ങ്‌സ് ഓഫ് മഹാരാജാസിലെ വിദ്യാര്‍ത്ഥികളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
** Note :
കുറിപ്പ്: വായില്ലാക്കുന്നിലെ അപ്പന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.