നടന്മാരായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വെടിക്കെട്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ഇരുവരും ചേര്‍ന്നാണ്. പുതുമുഖങ്ങളായ ശ്രദ്ധ ജോസഫ്, ഐശ്വര്യ അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.
ജോണ്‍കുട്ടി എഡിറ്റിങ്ങും രതീഷ് റാം ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ബിബിന്‍ ജോര്‍ജ്, വിപിന്‍ ജെപ്രിന്‍, ഷിബു പുലര്‍കാഴ്ച, അന്‍സാജ് സിപി എന്നിവരുടെ വരികള്‍ക്ക് ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ, ശ്യാം പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്.
ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചത്.
തിയേറ്റര്‍ റിലീസ് - 2023 ഫെബ്രുവരി 3
ഒടിടി റിലീസ് - 2023 ഏപ്രില്‍ 28 - സീ5
** Note :
കുറിപ്പ്: വെടിക്കെട്ട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.