X
വീട്ടിലേക്കുള്ള വഴി
Drama | 10 Oct 2010 |
Malayalam

വീട്ടിലേക്കുള്ള വഴി കഥ

ഡോ. ഡി. ബിജു സംവിധാനം ചെയ്ത  മലയാളചിത്രമാണ് വീട്ടിലേക്കുള്ള വഴി. മികച്ച മലയാളചിത്രത്തിനുള്ള 2010 ലെ ദേശീയ അവാർഡ് നേടിയ ചലച്ചിത്രമാണിത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിജു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്. ഏറ്റവും നല്ല ഛായാഗ്രാഹകനും മികച്ച ലാബിനുമുള്ള 2010 - ലെ കേരളാ സംസ്ഥാന പുരസ്കാരവും ഈ ചിത്രം നേടി 2011 ഓഗസ്റ്റ് 5-നാണ് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. കെയ്‌റോ അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

ഡൽഹിയിൽ വെച്ച് ബോംബ് സ്ഫോടനത്തിൽ ഭാര്യയെയും മകനെയും നഷ്ടപ്പെടുന്ന ഡോക്ടർ (പൃഥ്വിരാജ്) ആ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ താരിഖിന്റെ വീട്ടിലേക്കുള്ള വഴി, അനാഥനായ താരിഖിന്റെ മകനു വേണ്ടി(മാസ്റ്റർ ഗോവർദ്ധനൻ) കണ്ടെത്താൻ വേണ്ടി അജ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ബി.സി. ജോഷിയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. എം.ജെ. രാധാകൃഷ്ണൻ ഛായാഗ്രഹണവും, മനോജ് കണ്ണോത്ത് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്.


** Note : കുറിപ്പ്: വീട്ടിലേക്കുള്ള വഴി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+