തെലുങ്കിലെ മുന്‍നിര സംവിധായകനായ ഗോവിന്ദ് വരാഹ സംവിധാനം ചെയ്ത മലയാളചിത്രമാണ് 'വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി'. രാഹുല്‍ മാധവ്, ശ്രാവ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.അനില്‍ പനച്ചൂരാന്‍, ശിവദാസ് പുറമേരി, വസന്ത് കാട്ടൂര്‍ എന്നിവരുടെ വരികള്‍ക്ക് വിശ്വജിത്താണ് സംഗീതം നല്‍കിയിരിക്കുന്നത്. മധു റിസബാബ, നീന കുറുപ്പ്, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്തത് പ്രശസ്ത നടന്‍ ജഗതി ശ്രീകുമാര്‍ ആണ് നിര്‍വ്വഹിച്ചത്.സിയാന്‍ശ്രീകാന്ത് എഡിറ്റിങ്ങും കിഷന്‍ സാഗര്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ജി വി ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജി രാജ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.