മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളൊക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത ചിത്രമാണ് വെള്ളരിപ്പട്ടണം. മാധ്യമപ്രവര്‍ത്തകനായ ശരത് കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. പൊളിറ്റിക്കല്‍ സറ്റയറായി ഒരുക്കിയ ചിത്രത്തില്‍ കെ.പി സുനന്ദ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. സുനന്ദയുടെ സഹോദരന്‍ കെപി സുരേഷായി സൗബിന്‍ ഷാഹിര്‍ എത്തുന്നു. ചക്കരക്കുടം എന്ന പഞ്ചായത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
സുരേഷ് കൃഷ്ണ, സലിം കുമാര്‍, വീണ നായര്‍, പ്രമോദ് വെളിയനാട്, കൃഷ്ണ ശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. വെള്ളരിക്കാപ്പട്ടണം എന്ന പ്രഖ്യാപന സമയത്ത് ചിത്രത്തിന് നല്‍കിയ പേര്. എന്നാല്‍ മുമ്പ് ഇതേ പേരില്‍ ഒരു ചിത്രം രജിസ്റ്റര്‍ ചെയ്തതിനാല്‍ വെള്ളരിപ്പട്ടണം എന്നാക്കി മാറ്റുകയായിരുന്നു. ടൈറ്റിലുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായപ്പോഴായിരുന്നു പേരില്‍ മാറ്റം മാറ്റം വരുത്തിയത്.
അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും അപ്പു എന്‍ ഭട്ടതിരി എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. വിനായക് ശശികുമാറും മധു വാസുദേവനും ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതിയരിക്കുന്നത്. സംഗീതം സച്ചിന്‍ ശങ്കര്‍ മന്നത്ത്. ചിത്രം 2023 മാര്‍ച്ച് 24നാണ് തിയേറ്ററുകളിലെത്തിയത്. ഫുള്‍ഓണ്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിച്ചത്.
തിയേറ്റര്‍ റിലീസ് - 2023 മാര്‍ച്ച് 24
ഒടിടി റിലീസ് - 2023 ഏപ്രില്‍ 21 - ആമസോണ്‍ പ്രൈം വീഡിയോ
** Note :
കുറിപ്പ്: വെള്ളരിപ്പട്ടണം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.