പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലുത്തമ്പി ദളവ. നാലു വര്‍ഷത്തെ ഇടവേളക്കുaശേഷം ഈ ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരികയാണ് വിജി തമ്പി. 2013ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം നാടോടിമന്നനാണ് വിജി തമ്പി അവസാനമായി സംവിധാനം ചെയ്ത ചിത്രം.
രഞ്ജി പണിക്കരാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. വന്‍ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. വിദേശ അഭിനേതാക്കളടക്കം വലിയ താര നിരയാണ് ചിത്രത്തിലുണ്ടാവുക. നമ്മള്‍ തമ്മില്‍, കൃത്യം എന്നീ സിനിമകളിലാണ് വിജി തമ്പിയും പൃത്വിരാജും ഇതിനുമുന്നെ ഒന്നിച്ചത്. രജപുത്ര വിശ്വല്‍ സിനിമയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: വേലുത്തമ്പി ദളവ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.