വിളക്കുമരം കഥ
ഭാവനയെ പ്രധാന കഥാപാത്രമാക്കി വിജയ്‌മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് വിളക്കുമരം. മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമൂട്, വിനോദ് കോവൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സംവിധായകന്‍ വിജയ്‌മേനോന്റെ മകന്‍ നിഖില്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തില്‍ സകൂള്‍ ടീച്ചറെയാണ് ഭാവന അവതരിപ്പിക്കുന്നത്. അധ്യാപികയും കുട്ടികളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കുറ്റവാളികളായി മുദ്ര കുത്തപെട്ട കുട്ടികളെ പഠിപ്പിക്കുന്ന വിദ്യാലയത്തിലെ ടീച്ചറാണ് ഭാവന അവതരിപ്പിച്ച അശ്വതി എന്ന കഥാപാത്രം. എന്നാല്‍ അവിടുത്തെ കുട്ടികളെ കുറ്റവാളികളായി കാണാന്‍ അശ്വതിക്ക് സാധിക്കുന്നില്ല. പിന്നീട് അശ്വതിയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമാണ് വിളക്കുമരം. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് സജീവ് തോമസ് സംഗീതം പകരുന്നു. ശിവാനി ക്രിയേഷന്‍സിന്റെ ബാനറില്‍ ജയനാഥാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie വിളക്കുമരം or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications