പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ജി ആര്‍ ഉന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ. മറയൂരിലെ കാട്ടില്‍ ഒരു ഗുരുവും അയാളുടെ കൊള്ളക്കാരനായ ശിഷ്യനും തമ്മില്‍ അപൂര്‍വ്വമായ ഒരു ചന്ദനത്തടിക്ക് വേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. ഭാസ്‌ക്കരന്‍ മാസ്റ്റര്‍, ഡബിള്‍ മോഹനന്‍ എന്നീ കഥാപാത്രങ്ങളാണ് നോവലിലുള്ളത്. ഇതില്‍ ഡബിള്‍ മോഹനന്‍ എന്ന ശിഷ്യന്റെ കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
രാജേഷ് പിന്നാടനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജേക്‌സ് ബിജോയ് സംഗീത സംവിധാനവും ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. സച്ചിയുടെ ഡ്രീം പ്രൊജക്ടായിരുന്നു ഈ ചിത്രം.
** Note :
കുറിപ്പ്: വിലായത്ത് ബുദ്ധ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.