മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് വില്ലന്‍. മഞ്ജു വാര്യര്‍ ആണ് ചിത്രത്തിലെ നായിക. മഞ്ജു വാര്യര്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായി വേഷമിടുന്നു. തമിഴ് നടന്‍ വിശാലും ഹന്‍സികയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. റോക്ക് ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗുഡ് ഈസ് ബാഡ്' എന്ന ടാഗ്‌ലെനോടുകൂടിയാണ് ചിത്രം പ്രേക്ഷകനുമുന്നില്‍ എത്തുന്നത്.
സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് മനോജ് പരമഹംസയാണ്. ചിത്രത്തിന്റെ ബജറ്റ് 25- 30 കോടിയാണ്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി 8k ടെക്‌നോളജി (8,000 പിക്‌സല്‍) ഉപയോഗിക്കുന്ന സിനിമ എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്. വെപ്പണ്‍ ഹീലിയം 8സ എന്ന പ്രത്യേക റെഡ് ക്യാമറയാണ് വില്ലന്‍ ചിത്രീകരിക്കാനായി ഉപയോഗിച്ചിരിയ്ക്കുന്നത്. മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിനുശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വില്ലന്‍. ഒരു പെര്‍ഫക്ട് ത്രില്ലറാണ് ചിത്രം.
** Note :
കുറിപ്പ്: വില്ലന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.