നവാഗതനായ പ്രദീപ് എം നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിമാനം. പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്വയം വിമാനങ്ങള്‍ നിര്‍മ്മിച്ച് പറപ്പിച്ച, ഭിന്നശേഷിയുള്ള സജി തോമസ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനാണ്
ചിത്രം നിര്‍മ്മിക്കുന്നത്.
തൊടുപുഴക്കാരനാണ് സജി ജോമസ്. ജന്‍മനാ ബധിരനും മൂകനുമായ സജിക്ക് ദാരിദ്ര്യം കാരണം ഏഴാം ക്ലാസ്സില്‍ വച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നു. എന്നാല്‍ ജീവിതസാഹചര്യങ്ങള്‍ക്ക് മുന്നില്‍ തളരാന്‍ സജി തയ്യാറായിരുന്നില്ല. റബ്ബര്‍തോട്ടങ്ങളില്‍ കീടനാശിനിയടിക്കാന്‍ വന്ന ഹെലികോപ്റ്ററുകള്‍ കണ്ടു വളര്‍ന്ന സജിയുടെ സ്വപ്‌നങ്ങളില്‍ മുഴുവന്‍ വിമാനമായിരുന്നു. പിന്നീട് സ്വന്തമായി വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലായിരുന്നു അയാള്‍. അങ്ങനെ വിമാനനിര്‍മ്മാണം സംബന്ധിച്ച പുസ്തകങ്ങള്‍ വായിച്ചും പൈലറ്റുമാരുടെ ഉപദേശങ്ങള്‍ തേടിയും സജി ഒടുവില്‍ വിമാനം നിര്‍മ്മിച്ചു. വിമാനം രൂപകല്‍പന ചെയ്ത ഭിന്നശേഷിയുടെ ആദ്യ വ്യക്തി എന്ന നേട്ടവുമായി ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും സജിയുടെ പേര് ഇടംപിടിച്ചു. ഡിസ്‌കവറി ചാനലില്‍ ഹൃത്വിക് റോഷന്‍ അവതരിപ്പിക്കുന്ന പ്രോഗ്രാമിലും അടുത്തിടെ സജിയുടെ കണ്ടുപിടിത്തങ്ങള്‍ കയ്യടി നേടി. വൈകല്യങ്ങള്‍ മറികടന്ന് ജീവിതവിജയം സ്വന്തമാക്കിയ ഒമ്പത് ഹീറോകളുടെ പട്ടികയിലായിരുന്നു നാല്‍പ്പത്തിയഞ്ചുകാരനായ സജി ഇടംപിടിച്ചത്. മറ്റുള്ളവര്‍ക്കു പ്രചോദനമേകുന്ന സജിയുടെ ഈ ജീവിതകഥയാണ് വിമാനം എന്ന പേരില്‍ സിനിമയാകുന്നത്.
** Note :
കുറിപ്പ്: വിമാനം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.