ഡിനോയ് പൗലോസ് തിരക്കഥ എഴുതി കിരണ്‍ ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് വിശുദ്ധ മെജോ. മാത്യു തോമസ്, ലിജോമോള്‍ ജോസ്, ഡിനോയ് പൗലോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ജോമോന്‍ ടി ജോണ്‍, വിനോദ് ഷൊര്‍ണൂര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിപിന്‍ ലാല്‍,ജസ്റ്റിന്‍ വര്‍ഗീസ്, മീര ജോണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
കലാസംവിധാനം നിമേഷ് താനൂർ, വസ്ത്രാലങ്കാരം റാഫി കണ്ണാടിപ്പറമ്പ്, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, സ്റ്റിൽസ് വിനീത് വേണുഗോപാലന്‍, ഡിസൈൻ പ്രത്തൂല്‍ എന്‍ ടി,മേക്കപ്പ് സിനൂപ് രാജ്, കളറിസ്റ്റ് ഷണ്‍മുഖ പാണ്ഡ്യന്‍ എം.
** Note :
കുറിപ്പ്: വിശുദ്ധ മെജോ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.