തമിഴകത്തിന്റെ തല അജിത്ത് നായകനായി എത്തിയ ചിത്രമാണ് വിശ്വാസം.സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍.വീരം എന്ന ചിത്രത്തിലൂടെയായിരുന്നു അജിത് ശിവ കൂട്ടുകെട്ടിന്റെ ആരംഭം.ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം.ഇരുവരും മുന്‍പ് ഒന്നിച്ചു ചെയ്ത വീരം, വേതാളം തുടങ്ങിയ ബോക്‌സോഫീസില്‍ മികച്ച വിജയമായിരുന്നു നേടിയത്.മുന്‍ ചിത്രങ്ങള്‍ പോലെതന്നെ ആക്ഷനു പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പതിവ് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഇമേജ് ഒഴിവാക്കി മുടി കറുപ്പിച്ച് തടി കുറച്ചാണ് തല പുതിയ ചിത്രത്തില്‍ എത്തിയത്.ചെന്നൈയാണ് വിശ്വാസത്തിന്റെ പ്രധാന ലൊക്കേഷന്‍.ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലാണ് എത്തുന്നത്.പോലീസ് ഉദ്യാഗസ്ഥനാണ് ഒരു കഥാപാത്രം.ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിങ്ങില്‍ പരിശീലനം നേടിയിരുന്നു.മധുര സ്വദേശിയായ കഥാപാത്രമാണ് അജിത് അവതരിപ്പിക്കുന്ന മറ്റൊരു ചിത്രം.ചിത്രത്തില്‍ ഒരു പാട്ടും അദ്ധേഹം ആലപിച്ചിട്ടുണ്ട്.ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ നയന്‍താരയാണ് നായിക.അനിഘ, ആശിഷ് വിദ്യാര്‍ത്ഥി, വിവേക്, റോബോ ശങ്കര്‍, യോഗി ബാബു, എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ ത്യാഗരാജനാണ് ചിത്രം നിര്‍മിക്കുന്നത്.ഡി ഇമ്മാനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. അജിത്തിനെയും നയന്‍താരയെയും കാണിച്ചുകൊണ്ടുളള ചിത്രങ്ങളാണ് പുറത്തിറങ്ങിയിരുന്നത്.വിശ്വാസത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.ആരാധര്‍ക്കൊപ്പം എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
** Note :
കുറിപ്പ്: വിശ്വാസം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.