നിരഞ്ജ് മണിയന്‍പിള്ളയെ നായകനാക്കി സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്ത ചിത്രമാണ് വിവാഹ ആവാഹനം. പുതുമുഖം നിതാരയാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, സുധി കോപ്പ, സാബുമോന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ബാലാജി ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
സംവിധായകനും സംഗീത സേനനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത്. നിതാരയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ എഴുതിയത്. ഛായാഗ്രഹണം വിഷ്ണു പ്രഭാകര്‍.
ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളില്‍ മിഥുന്‍ ആര്‍ ചന്ദ്, സാജന്‍ ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: വിവാഹ ആവാഹനം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.