ദിലീപ്, ജയറാം, ഖുശ്ബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ സംവിധാനം ചെയ്ത ചിത്രമാണ് വൃദ്ധന്മാരെ സൂക്ഷിക്കുക. ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ഫിലോമിന, മാമുക്കോയ, കുതിരവട്ടം പപ്പു, എം.എസ് തൃപ്പൂണിത്തറ, വി.കെ ശ്രീരാമന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ബേണി-ഇഗ്നേഷ്യസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മനോ, പി.ജയചന്ദ്രന്‍,കെ.എസ് ചിത്ര, എം.ജി ശ്രീകുമാര്‍, സ്വര്‍ണ്ണലത എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് എം.മണിയാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.