രാധാകൃഷ്ണൻ മംഗലത്ത് സംവിധാനം ചെയ്ത ചിത്രമാണ് വൈറ്റ് പേപ്പർ. ജഗദിഷ്, ലെന എന്നിവരാണ്പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇവരെ കൂടാതെ നെടുമുടി വേണു, ഇടവേള ബാബു, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയവരും ചിത്രത്തിലുണ്ട്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ അച്ഛന്റെ ഉപദേശങ്ങൾ അതേപടി സ്വീകരിക്കുന്ന ഒരു മകന്റെ കഥയാണ് ചിത്രം പറയുന്നത്.സലിന്‍ മാങ്കുഴിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ എഴുതിയത്.മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് എം ജി ശ്രീകുമാര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.എം ജി ശ്രീകുമാര്‍,ശ്വേത മോഹന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ചിത്ര സംയോജനം ശശി മേനോനും,കലാസംവിധാനം സാബു റാമും നിര്‍വ്വഹിക്കുന്നു.കരാധാകൃഷ്ണ ക്രിയേഷന്‍സിന്റെ ബാനറില്‍ ജോണ്‍സണ്‍ ജോസഫാണ് ചിത്രം നിര്‍മിച്ചത്.
** Note :
കുറിപ്പ്: വൈറ്റ് പേപ്പര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.