ശ്രീകാന്ത് എസ് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വണ്ടര്‍ ബോയ്‌സ്.ബാല, പ്രവീണ്‍ പ്രേം,വിനു രാഘവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തലസ്ഥാനനഗരിയിലെ പ്രശസ്തമായ കേളേജില്‍ ഡിഗ്രി ഫൈനല്‍ ഇയറിന് പഠിക്കുന്ന ഏഴ് വിദ്യാര്‍ത്ഥികളിലൂടെയാണ് ചിത്രം കഥ പറയുന്നത്.സസ്‌പെന്‍സ് ക്രൈം ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്.നൃത്തം രേഖയും, സംഘട്ടനും ദളപതി ദിനേഷും നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,പൂവ്വച്ചല്‍ ഹുസൈന്‍ എന്നിവരുടെ വരികള്‍ക്ക് റോണി റാഫേല്‍,ബിനു ചാത്തന്നൂര്‍ എന്നിവരാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.സുറുമി,സുനില്‍ സുഖദ,കലാശാല ബാബു,നന്ദുലാല്‍,ദിനേശ് പണിക്കര്‍,മഹേഷ്,ആദി സുദേവ്,കുളപ്പുള്ളി ലീല,അനില്‍ മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.എഡിറ്റിങ്ങ് ബാബുരാജും, നിശ്ചലഛായാഗ്രഹണം കാഞ്ചനും നിര്‍വ്വഹിക്കുന്നു.കൃഷ്ണകാവ്യ ക്രിയേഷന്‍സിന്റെ ബാനറില്‍ വി ആര്‍ ഗോപന്‍ നായര്‍ ആണ് ചിത്രം നിര്‍മിച്ചത്.
** Note :
കുറിപ്പ്: വണ്ടര്‍ ബോയ്‌സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.