യോദ്ധാ കഥ/ സംഭവവിവരണം

  ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്ത് മോഹൻലാൽ, ജഗതി ശ്രീകുമാർ, മധൂ, മാസ്റ്റർ സിദ്ധാർത്ഥ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യോദ്ധാ. കേരളത്തിലും നേപ്പാളിലുമായാണ് ചിത്രീകരണം നടന്നത്. എ ആർ റഹ്‌മാൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. 

  തൈപ്പറമ്പിൽ അശോകനും (മോഹൻലാൽ) അരശുംമൂട്ടിൽ അപ്പുക്കുട്ടനും (ജഗതി) ജ്യേഷ്ഠന്റെയും അനുജന്റെയും മക്കളാണ്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ ശത്രുതയിലായതിനാൽ ഇവർ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ഇതേ സമയം നേപ്പാളിൾ പുതിയ ലാമയെ (റിംപോച്ചെ) വാഴിക്കുന്ന ചടങ്ങകൾ നടക്കുകയാണ്. റിംപോച്ചയെ ഒരു സംഘം ആളുകൾ തട്ടികൊണ്ടു പോകുന്നു. റിംപോച്ചയെ ബലികഴിച്ച് ലോകത്തിന്റെ അധികാരം നേടാനാണ് ഇവരുടെ നേതാവിന്റെ ശ്രമം. റിപോച്ചെക്കായി പുതിയ രക്ഷകൻ വരുമെന്ന് ആശ്രമവാസികൾ അറിയുന്നു. അശോകനും അപ്പുകുട്ടനും തമ്മിലുള്ള വഴക്ക് മൂലം അച്ഛൻ അശോകനെ നേപ്പാളിലെ കുട്ടിമാമയുടെ പക്കൽ അയ്ക്കുന്നു. നേപ്പാളിലെത്തുന്ന അശോകൻ വീട്ടിലെത്തുമ്പോൾ അപ്പുക്കുട്ടൻ തന്റെ പേരിൽ അവിടെ താമസിക്കുന്നതായി അറിയുന്നു. അശോകൻ യാദൃശ്ചികമായി റിംപോച്ചയെ കാണുകയും അവനെ കൂടെ കൂട്ടുകയും ചെയ്യുന്നു. താൻ അശോകനാണെന്നും വീട്ടിലുള്ളത് അപ്പുക്കുട്ടനാണെന്നും മുറപ്പെണ്ണ് അശ്വതിയെ അറിയിക്കാൻ അശോകൻ ശ്രമിക്കുന്നു. അശ്വതി നേപ്പാളിലെ പുരാതന ആചാരങ്ങളെപ്പറ്റി ഗവേഷണം നടത്തുകയാണ്. ക്യാമറയിൽ അശോകന്റെ ചിത്രം കാണുന്ന അശ്വതി അശോകൻ ധരിച്ചിരിക്കുന്ന മാല റിപോച്ചയുടേതാണെന്ന് അറിയുന്നു. ഇവരുടെ മുൻപിൽവെച്ച് റിപോച്ചയെ തട്ടികൊണ്ട് പോകുന്നു. തടയാൻ ശ്രമിച്ച അശോകനും അശ്വതിക്കും പരുക്കേല്ക്കുന്നു. ഇവരെ പിന്തുടർന്ന അപ്പുക്കുട്ടൻ ആദിവാസികളുടെ പിടിയിലകപ്പെടുന്നു.
   
   
   
   
  **Note:Hey! Would you like to share the story of the movie യോദ്ധാ with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X