X
സീബ്ര വരകള്‍
Malayalam

സീബ്ര വരകള്‍ കഥ

സജിന്‍ലാല്‍ സംവിധാനം ചെയ്ത മലയാള ചിത്രമാണ് 'സീബ്ര വരകള്‍'. എജെ സേവിയറിന്റെ സീബ്ര വരകള്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. മേഘ്‌ന രാജാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകയുടെ വേഷത്തിലാണ് മേഘ്‌ന രാജ് എത്തുന്നത്.രാഷ്ട്രീയ പ്രവര്‍ത്തകനായ അച്ഛന്റെ ആദര്‍ശങ്ങളെ വെല്ലുവിളിക്കുന്ന മാധ്യമ പ്രവര്‍ത്തകയാണ് ചിത്രത്തില്‍ മേഘ്‌ന.  100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിന് ശേഷം മേഘ്‌ന രാജ് വീണ്ടും ജേണലിസ്റ്റിന്റെ വേഷം അണിയുന്ന ചിത്രം കൂടിയാണിത്. വളരെ ബോള്‍ഡായ കഥാപാത്രത്തെയാണ് മേഘ്‌ന അവതരിപ്പിക്കുന്നത്. ഷീലു എബ്രഹാം, അന്‍സിബ ഹസ്സന്‍, ഭീമന്‍ രഘു, ഗീത വിജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജെ സേവിയര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് പെരുമ്പാവൂര്‍ ജി രവിന്ദ്രനാഥ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.ഹാഷ്മി ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ എഫ്  ഷംനാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. 



** Note : കുറിപ്പ്: സീബ്ര വരകള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+