Celebs»Aashiq Abu»Biography

    ആഷിഖ് അബു ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര സംവിധാകനാണ് ആഷിഖ് അബു. 2009ല്‍ പ്രദര്‍ശനത്തിനെത്തിയ ഡാഡികൂള്‍ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. മമ്മൂട്ടി, റിച്ച പല്ലോഡ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. 2011ല്‍ ആസി അലി, ലാല്‍, ശ്വേതാ മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രമാണ് ചലച്ചിത്രരംഗത്ത് ആഷിക് അബുവിനെ ശ്രദ്ധേയനാക്കിയത്. 

    2011ല്‍ മികച്ച വാണിജ്യ വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു സോള്‍ട്ട് ആന്റ് പെപ്പര്‍. കേരളസംസ്ഥാന അവാര്‍ഡ്, ഏഷ്യാവിഷന്‍ മൂവി, മാതൃഭൂമി ഫിലിം അവാര്‍ഡ്, അമൃത ഫിലിം അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ചിത്രത്തിനു ലഭിച്ചു. 2011ല്‍  മാതൃഭൂമിക്കായി ലോസ്റ്റ് ഇന്‍ ബാംഗ്ലൂര്‍ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തു. 2012ല്‍  സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം  സംവിധാനം ചെയ്ത ചിത്രങ്ങളില്‍ എന്നും മികച്ചു നില്‍ക്കുന്ന ചിത്രമാണ്. ഫഹദ് ഫാസില്‍, റിമ കല്ലിങ്കല്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മോഹന്‍ രാഘവന്‍ പുരസ്‌ക്കാരം, ഫിലിം ഫെയര്‍ പുരസ്‌ക്കാരം എന്നിവ ചിത്രം നേടി. 

    2102ല്‍  ശേഖര്‍ മേനോന്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടാ തടിയാ എന്ന ചിത്രം സംവിധാനം ചെയ്തു. 2013ല്‍ ഗൗരി, ഇടുക്കി ഗോള്‍ഡ്, അന്നയും റസൂലും എന്നീ 3 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഫഹദ് ഫാസില്‍, ആന്‍ഡ്രിയ ജെറമിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ അന്നയും റസൂലും എന്ന ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. 2014ല്‍ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രം സംവിധാനം ചെയ്തു. മമ്മൂട്ടി, നൈല ഉഷ, ശേഖര്‍ മേനോന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2015ല്‍ മഞ്ജുവാര്യര്‍, റിമ കല്ലിങ്കല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റാണി പത്മിനി എന്ന ചിത്രം സംവിധാനം ചെയ്തു. 

    2017ല്‍ ടൊവിനോ തോമസ്, ഷെശ്വര്യ ലക്ഷമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മായാനദി എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രവും വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. 2016ല്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയാണ്. 2013 നവംബര്‍ ഒന്നിന് ചലച്ചിത്ര നടി റിമ കല്ലിങ്കലിനെ വിവാഹം ചെയ്തു.

    2019ല്‍ വൈറസ് എന്ന ചിത്രം സംവിധാനം ചെയ്തു. കേരളത്തെ നടുക്കിയ നിപ്പവൈറസിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്. വൻതാരനിരയും മികച്ച അണിയറ പ്രവർത്തകരുമാണ് ചിത്രത്തിനായി ഒന്നിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടയില്‍ ചിത്രത്തിന്റെ പേരു കഥയും മോഷ്ടിച്ചെന്നാരോപിച്ച് ചിത്രത്തിന്റെ റിലീസ് കോടതി സ്‌റ്റേ ചെയ്തിരുന്നു. എറണാകുളം ജില്ലാ കോടതിയാണ് സ്‌റ്റേ ചെയ്തത്.സംവിധായകന്‍ ഉദയ് നല്‍കിയ പരാതിയിലായിരുന്നു ഈ നടപടി. വൈറസ് എന്ന പേരില്‍ താന്‍ ഒരു നാടകം നിര്‍മ്മിച്ചിരുന്നതായും അതാണ് ആഷിഖ് അബു സിനിമയാക്കിയതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം.

    പുരസ്‌ക്കാരങ്ങള്‍

    2011- ജനപ്രീതിയുള്ള ചിത്രം- കേരളസംസ്ഥാന അവാര്‍ഡ്- സോള്‍ട്ട് ആന്റ് പെപ്പര്‍
    2011-മികച്ച കുടുംബചിത്രം- ഏഷ്യാവിഷന്‍ അവാര്‍ഡ്- സോള്‍ട്ട് ആന്റ് പെപ്പര്‍
    2011-മാതൃഭൂമി അവാര്‍ഡ്- സോള്‍ട്ട് ആന്റ് പെപ്പര്‍
    2011-അമൃത ഫിലിം അവാര്‍ഡ്
    2012- മികച്ച സംവിധായകന്‍- മോഹന്‍ രാഘവന്‍ അവാര്‍ഡ്- 22 ഫീമെയില്‍ കോട്ടയം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X