അബനി ആദി ജീവചരിത്രം
ബാലതാരമാണ് അബനി ആദി.പരസ്യചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.ആദ്യ ചിത്രം 2016ല്‍ പുറത്തിറങ്ങിയ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ.ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടി.ഈ ചിത്രത്തിനുശേഷം പിതാവ് ആദി സംവിധാനം ചെയ്ത പന്ത് എന്ന ചിത്രത്തില്‍ അഭിനയിച്ചു.ഈ ചിത്രത്തിലെ അഭിനയിത്തിന് മികച്ച ബാലതാരത്തിനുള്ള 2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.ഫുട്ബോളിനെ ഏറെ ഇഷ്ടപെടുന്ന എട്ടു വയസ്സുകാരിയായ മുസ്ലീം പെണ്‍കുട്ടിയും അവളുടെ ഉമ്മയും തമ്മിലുള്ള അത്മബന്ധത്തിന്റെ കഥയാണ് ചിത്രം അവരിപ്പിക്കുന്നത്.