X
ഹോം » താരങ്ങള്‍ » അബി » ജീവചരിത്രം
അബി
Actor

അബി ജീവചരിത്രം

മിമിക്രി കലാകാരനും ചലച്ചിത്രതാരവുമാണ് അബി. മിമിക്രിയിലൂടെയാണ് അബി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി.  നാദിര്‍ഷ, ദിലീപ്,  അബി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച  ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ്  അക്കാലത്ത് വന്‍ ഹിറ്റ് ആയിരുന്നു.

കലാഭവന്‍, ഹരിശ്രീ, കൊച്ചിന്‍ സാഗരിക എന്നീ മിമിക്രി ഗ്രൂപ്പുകളിലൂടെയാണ് അബി അറിയപ്പെട്ടത്.ആമിന താത്ത എന്ന മിമിക്രി ഇമേജ് ആണ് അബിയെ പ്രശസ്തനാക്കിയത്.നയം വ്യക്തമാക്കുന്നു ആയിരുന്നു ആദ്യ സിനിമ.അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏതാനും ചിത്രങ്ങളില്‍ നായക വേഷവും കൈകാര്യം ചെയ്തു.
 
എന്നാല്‍  സിനിമാമേഖലയില്‍ പ്രതീക്ഷിച്ച പോലെ തിളങ്ങാന്‍ താരത്തിനു കഴിഞ്ഞില്ല. അതിന് ശേഷം അബി പിന്നേയും മിമിക്രി രംഗത്ത് സജീവമാവുകയായിരുന്നു.ഒരു മിമിക്രി താരം എന്നതിനപ്പുറം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയും അബി ജോലി ചെയ്തിട്ടുണ്ട്. 

മലയാളത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച പരസ്യങ്ങളില്‍ ശബ്ദം നല്‍കിയിരുന്നത് അബി ആയിരുന്നു. പ്രമുഖ സിനിമ താരം ആയ ഷെയ്ന്‍ നിഗം മകനാണ്.രക്തസംബദ്ധമായ അസുഖത്തെ തുടര്‍ന്ന് 2018 നവംമ്പര്‍ 30ന് അന്തരിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+