Celebs»Ajayan»Biography

    അജയൻ ജീവചരിത്രം

    പെരുന്തച്ചന്‍ എന്നൊരൊറ്റ സിനിമയിലൂടെ മലയാള സിനിമയുടെ പേരും പെരുമയും ദേശാന്തരങ്ങളിലേക്ക് എത്തിച്ച സംവിധായകനാണ് അജയന്‍.മലയാള രാഷ്ട്രീയ-നാടകവേദിയിലെ അതികായന്‍ തോപ്പില്‍ഭാസിയുടെ മകന്‍, സാക്ഷാല്‍ എം.ടി വാസുദേവന്‍ നായരുടെ മാനസപുത്രന്‍, ഭരതനും പത്മരാജനുംപോലുള്ള അസാമാന്യ പ്രതിഭകളുടെ സഹോദരസ്ഥാനീയനായ ശിഷ്യന്‍.ഇതെല്ലാമായിരുന്നു അജയന്‍ എന്ന  സംവിധായകന്‍.1990ൽ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ അജയൻ സംവിധാനം ചെയ്ത് ചിത്രമാണ് പെരുന്തച്ചൻ.

    പറയിപെറ്റ പന്തിരുകുലത്തിലെ ഒരംഗമായ പെരുന്തച്ചനും, മകനും തമ്മിലുള്ള അന്തർസംഘർഷങ്ങളാണ്‌ പെരുന്തച്ചന്‍ എന്ന ചിത്രത്തിന്റെ പ്രമേയം.ചിത്രത്തിൽ പെരപുന്തച്ഛനായി എത്തിയത് തിലകനായിരുന്നു.തിലകന്റെ സിനിമ ജീവിതത്തിൽ ഏറ്റവും പ്രശംസ്ത നേടിയ കഥാപാത്രമായിരുന്നു ഇത്.മികച്ച നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരങ്ങളടക്കം നിരവധി പുരസ്കാരങ്ങൾ ഈ ചിത്രം നേടിയിട്ടുണ്ട്.അഡയാര്‍ ഫിലിം ടെക്നോളജിയില്‍ ഡിപ്ലോമ നേടിയ ശേഷം സിനിമയിലെത്തിയ അജയന്‍ അച്ഛന്‍ തോപ്പില്‍ ഭാസിയ്ക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തനം തുടങ്ങിയത്.പിന്നീട് അരവിന്ദന്‍, കെ ജി ജോര്‍ജ്, ഭരതൻ, പത്‌മരാജൻ, എന്നിവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചു. 

    നിരവധി ഡോക്യുമെന്ററികളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ ഏതാനും തമിഴ് ചിത്രങ്ങളിൽ ഛായഗ്രാഹകനായും പ്രവർത്തിച്ചിട്ടുണ്ട്.ഒരു പൈലറ്റാകാന്‍ കൊതിക്കുകയും എന്നാല്‍, സംവിധാനസഹായിയായി സിനിമാരംഗത്ത് വരുകയും ചെയ്ത അജയന്‍ പക്ഷേ, മദിരാശി അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും സിനിമാട്ടോഗ്രാഫിയിലാണ് ഒന്നാം റാങ്കോടെ ബിരുദം നേടിയത്.ആദ്യ ചിത്രമായ പെരുന്തച്ചനിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയപുരസ്‌കാരം.അതേസമയം തന്നെ അദ്ദേഹത്തിന്റെതായി പിന്നീട്‌ സിനിമകളൊന്നും മലയാളിക്ക് ലഭിച്ചതുമില്ല.ഡോ. സുഷമയാണ്‌ ഭാര്യ. പാർവ്വതി, ലക്ഷ്‌മി എന്നിവർ മക്കൾ.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X