മലയാളസിനിമ -ടെലിവിഷന്‍- നാടക നടനാണ് അലന്‍സിയര്‍ ലെ ലോപ്പസ്.1965 ഡിസംബര്‍ 11ന് തിരുവനന്തപുരത്തെ പുത്തന്‍തോപ്പ് എന്ന സ്ഥലത്ത് ജനിച്ചു. തിരുവനന്തപുരം യൂണിവേസിറ്റി കോളേജില്‍ നിന്ന് ബിരുദം കരസ്ഥമാക്കി.അഞ്ചാം വയസുമുതല്‍ നാടകാഭിനയം തുടങ്ങി.അക്കലാത്തുതന്നെ സുഹൃത്തുക്കളുമായി ചേര്‍ന്ന് നേതാജി തിയറ്റര്‍ എന്ന പേരില്‍ ചെറിയ നാടകഗ്രൂപ്പ് ആരംഭിച്ചു.തുടര്‍ന്ന് നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. പിന്നീട് അമച്ച്വര്‍ നാടകരംഗത്തേക്ക് കടന്നു.
കോളേജ് പഠനകാലത്ത് നിരവധി നാടക സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. സി.പി.കൃഷ്ണകുമാറിന്റെ നാടക സംഘത്തിലും കാവാലം നാരായണ പണിക്കരുടെ സോപാനം നാടകസംഘത്തിലും കെ. രഘുവിന്റെ നാടകയോഗം നാടക സംഘത്തിലും പ്രവര്‍ത്തിച്ച അലന്‍സിയര്‍ ടെലിവിഷന്‍ സിനിമ രംഗത്തേക്ക് വരുന്നതുവരെ നാടകസംഘങ്ങളില്‍ സജീവമായിരുന്നു.1998 ലെ ദയ എന്ന സിനിമയിലൂടെയാണ് സിനിമാഭിനയരംഗത്തെത്തിയത്.ഞാന്‍ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാകുകയും ചെയ്തു.
സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുമ്പോളും സമൂഹത്തിലെ പ്രശ്‌നങ്ങളോട് ഒറ്റയാള്‍ പോരാട്ടങ്ങള്‍ നടത്തി അലന്‍സിയര്‍ പ്രതികരിച്ചിരുന്നു.പൊമ്പിളൈ ഒരുമൈ സമരത്തെ മന്ത്രി എം.എം. മണി അധിക്ഷേപിച്ചതിനെതിരെ സാരിയുടുത്ത് ഒറ്റയാള്‍ നാടകം കളിച്ച് പ്രതിഷേധിച്ചു. പിന്നീട് ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശം വേണം. പ്രതിഷേധമല്ല ഇത്. പ്രതിരോധമാണ്.' എന്നും 'അണ്ടര്‍വയറിന്റെ സ്‌നേഹം.രാജ്യസ്‌നേഹമല്ല' എന്നും പ്രഖ്യാപിച്ചുകൊണ്ട് 2017 ജനുവരി 11ന് കാസര്‍ഗോഡ് നഗരത്തിലും ബസിലും ഏകാംഗ തെരുവ് നാടകം അവതരിപ്പിച്ച് ശ്രദ്ധേയനായി.ദേശീയ മാനകങ്ങളെ അംഗീകരിക്കാനാവില്ലെങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യം വിട്ടു പോകുന്നതാണ് നല്ലതെന്ന് പറഞ്ഞ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെയായിരുന്നു അടുത്ത പ്രതിഷേധം.
മീ ടു ക്യാംപെയിന്റെ ഭാഗമായി നടി ദിവ്യ ഗോപിനാഥ് അലന്‍സിയറിനെതിരെ മോശം അനുഭവമുണ്ടായി എന്നു തുറന്നു പറച്ചില്‍ നടത്തിയിരുന്നു.ആഭാസം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു താരം ലൈംഗിക അതിക്രമം നടത്തിയത്.അലന്‍സിയര്‍ വളരെ മോശമായി പെരുമാറിയെന്നും പല തവണ പല രീതിയില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നുമടക്കമുള്ള കാര്യങ്ങളായിരുന്നു ദിവ്യ ഗോപിനാഥ് വെളിപെടുത്തിയത്.താന്‍ വളരെയധികെ ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അലന്‍സിയര്‍ എന്നും നടി വെളിപെടുത്തിയിരുന്നു.ഇതെതുടര്‍ന്ന് അലന്‍സിയറുമായി ചെയ്യാനുദ്ദേശിച്ച സിനിമ ക്യാമറാമാന്‍ ഷാജി പട്ടണം വേണ്ടെന്നു വച്ചിരുന്നു.സുശീല ജോര്‍ജാണ് ഭാര്യ. മക്കള്‍ അലന്‍ സാവിയോ ലോപ്പസ്, അലന്‍ സ്റ്റീവ് ലോപ്പസ്.