അലക്സ് കയ്യാലയ്ക്കകം ജീവചരിത്രം

    സംഗീത സംവിധായകന്‍,ഗായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അലക്സ് കയ്യാലയ്ക്കകം. 2002ല്‍ പുറത്തിറങ്ങിയ തില്ലാന തില്ലാന എന്ന ചിത്രത്തിലെ ഷാബി ഷാബി  ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് അത്ഭുതദ്വീപിലെ ചക്കരമാവിന്റെ കൊമ്പത്തെ, സത്യം സിനിമയിലെ വിസിലെ വിസിലെ തുടങ്ങിയ ഗാനങ്ങള്‍ ആലപിച്ചു. പിന്നണി പാടുന്നതിനു പുറമെ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്റെ കമ്പോസിംഗ് അസിസ്റ്റന്റായി ജോലി നോക്കിയിരുന്നു. മലയാളത്തിനു പുറമെ തെലുങ്ക്, കന്നഡ,തമിഴ് തുടങ്ങിയ ഭാഷകളിലും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ 8.20 ആണ് സംഗീതം സംവിധാനം ചെയ്ത ചിത്രം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X