Celebs » Alphonse Joseph » Biography
ജീവചരിത്രം
മലയാള സിനിമയിലെ  സംഗീത സംവിധായകനും ഗായകനുമാണ് അല്‍ഫോണ്‍സ് ജോസഫ്. ഭദ്രന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത ലോകത്തേക്ക് കടന്നുവരുന്നത്. 

കോഴിക്കോട് സർവ്വകലാശാലയുടെ കലാപ്രതിഭ പട്ടം 1990-ലും 1992-ലും അൽഫോൻസ് ജോസഫിന് കിട്ടിയിട്ടുണ്ട്. റെക്സ്ബാൻഡ് എന്നൊരു സംഗീതഗ്രൂപ്പിന്റെ ലീഡ് ഗിത്താറിസ്റ്റും ഗായകനുമായിരുന്നു അൽഫോൻസ്. ഇവർ ചില ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് ഇദ്ദേഹം ക്ലാസിക്കൽ ഗിത്താറിൽ 7-ആം ഗ്രേഡും വെസ്റ്റേൺ മ്യൂസിക് തിയറിയിൽ 5-ആം ഗ്രേഡും നേടി.ജലോത്സവം എന്ന ചിത്രത്തിലെ കേരനിരകളാടും എന്ന ഗാനത്തിന് കേരള സർക്കാരിന്റെ ഫിലിം ക്രിട്ടിക്സ് പുരസ്കാരവും അൽഫോൻസ് ജോസഫിന് ലഭിച്ചിട്ടുണ്ട്