അല്‍ഫോണ്‍സ്‌ പുത്രന്‍ ജീവചരിത്രം

  മലയാളചലച്ചിത്ര രംഗത്തെ ഒരു യുവ സംവിധായകനാണ് അൽഫോൺസ് പുത്രൻ. 2013-ൽ പുറത്തിറങ്ങിയ 'നേരം' ആണ് അദ്ദേഹം ആദ്യമായ് സംവിധാനം ചെയ്ത ചിത്രം. മാത്യു (നിവിൻ പോളി) എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഒരു ദിവസം അപ്രതീക്ഷിതമായ് ഉണ്ടാകുന്ന പ്രതിബന്ധങ്ങളും അവ അന്നുതന്നെ ഇല്ലാതാകുന്ന അത്ഭുതപ്രതിഭാസവുമാണ് ഈ ചിത്രം പ്രമേയമാക്കിയത്. പിന്നീട് അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ 2015-ൽ പുറത്തിറങ്ങിയ 'പ്രേമം' വൻ പ്രേക്ഷകപ്രീതിയും, നിരൂപകപ്രശംസയും കരസ്ഥമാക്കുകയും ചെയ്തു. ആലുവ കളത്തിൽ ലെയിൻ മാഞ്ഞൂരാൻ വീട്ടിൽ പുത്രൻ പോളിന്റെയും ഡെയ്സി പുത്രന്റെയും മകനായി 1984 ഫെബ്രുവരി 10-നാണ് അദ്ദേഹത്തിന്റെ ജനനം. ഊട്ടി ലവ്‌ഡേൽ സ്‌കൂൾ, ചെന്നൈ എസ് എ ഇ കോളേജ് എന്നിവിടങ്ങളിലായ് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഡിജിറ്റൽ ഫിലിം മേക്കിങ് വിദഗ്‌ദ്ധന്‍ കൂടിയാണ്. ദി എയ്ഞ്ചൽ എന്ന തമിഴ് ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.    

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X