X
അനീഷ് അന്‍വര്‍
Director/Screenplay Writer

അനീഷ് അന്‍വര്‍ ജീവചരിത്രം

ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് അനീഷ് അന്‍വര്‍. 1981 ജൂണ്‍ 30ന് തലശ്ശേരിയില്‍ ജനിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു ജിഎച്ച്എസ് എസ്, മഹാത്മ കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചലച്ചിത്ര സംവിധായകരായ ജോഷി, ഭന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സഹസംവിധായനായി പ്രവര്‍ത്തിച്ചാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്. 2012ല്‍ പുറത്തിറങ്ങിയ മുല്ലമൊട്ടും മുന്തിരിച്ചാറും ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഇന്ദ്രജിത്ത്, മേഘ്‌നാ രാജ്  എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പക്ഷേ ചിത്രം ശ്രദ്ധിക്കപെട്ടില്ല.  

പിന്നീട് 2013ല്‍ 'സക്കറിയുടെ ഗര്‍ഭിണികള്‍' എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.  ചിത്രം പകര്‍പ്പകവകാശം ലംഘിച്ചെന്ന് ആരോപിച്ച് സിനിമയുടെ സാറ്റലൈറ്റ് അവകാശം എറണാകുളം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് തടഞ്ഞുവെച്ചിരുന്നു. പ്രശസ്ത സംവിധായകന്‍ പത്മരാജന്റെ ഹൃസ്വചിത്രമായ മൂവന്തി എന്ന കഥയുടെ അവതരണം ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഉള്‍പെടുത്തിയിരുന്നു. ഇതാണ് സിനിമയ്ക്ക് തിരിച്ചടിയായത്.

ഈ ചിത്രത്തിനുശേഷം 2015ല്‍ 'കുമ്പസാരം' എന്ന ചിത്രം സംവിധാനം ചെയ്തു. 2016ല്‍ ഫര്‍ഹാന്‍ ഫാസില്‍, സന അല്‍ത്താഫ്, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രം സംവിധാനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+