Celebs»Anjali Menon»Biography

    അഞ്ജലി മേനോൻ ജീവചരിത്രം

    ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകയാണ് അഞ്ജലി മേനോൻ. 2012-ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരു ആണ് അഞ്ജലി സംവിധാനം ചെയ്ത ആദ്യ മുഴുനീള ചലച്ചിത്രം. പൃഥ്വിരാജ് നായകനായി അഭിനയിച്ച ഈ ചിത്രത്തിന് 2008-ലെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച മലയാളചലച്ചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരം ലഭിച്ചു. പിന്നീട് ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയതിലൂടെ മികച്ച സംഭാഷണത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും അഞ്ജലിക്ക് ലഭിക്കുകയുണ്ടായി.

    അഞ്ജലി മേനോന്റെ സംവിധാനത്തിൽ ദുൽക്കർ സൽമാൻ, നിവിൻ പോളി, നസ്രിയ നസീം എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2014-ൽ പുറത്തിറങ്ങിയ ബാംഗ്ലൂർ ഡെയ്സ് മലയാളത്തിലെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. ഈ ചിത്രത്തിനുശേഷം  2018ല്‍ കൂടെ എന്ന ചിത്രം സംവിധാനം ചെയ്തു. പൃഥ്വിരാജ് സുകുമാരന്‍,നസ്രിയ നസീം,പാര്‍വതി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.



     

















     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X