X
അഞ്ജലി നായര്‍
Actress/Actor

അഞ്ജലി നായര്‍ ജീവചരിത്രം

ചലച്ചിത്രതാരം, ടെലിവിഷന്‍ അവതാരിക എന്നീ നിലകളില്‍ പ്രശസ്തയാണ് അഞ്ജലി നായര്‍. ഭാഗ്യഞ്ജലി എന്നാണ് യഥാര്‍ത്ഥ പേര്  ന്യൂമോറളജി  പ്രകാരം അഞ്ജലി എന്നാക്കി മാറ്റുകയായിരുന്നു. ഏഷ്യാനെറ്റ്, കൈരളി, ജീവന്‍ ടിവി തുടങ്ങിയ ചാനലുകളില്‍  അവതാരികയായിരുന്നു. അക്കാലത്ത് 'ല കൊച്ചിന്‍' എന്ന ആല്‍ബത്തില്‍ അഭിനയിക്കുകയും ചെയ്തു. 2010ല്‍ പുറത്തിറങ്ങിയ 'നെല്ല്' എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. അതേ വര്‍ഷം തന്നെ ഉന്നൈ കാതലിപ്പേന്‍, കൊട്ടി തുടങ്ങിയ ചിത്രങ്ങളിലും നായികയായി. 

സീനിയേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ്  മലയാളത്തിലേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് സീന്‍ ഒന്ന് നമ്മുടെ വീട്, വെനീസിലെ വ്യാപാരി, എബിസിഡി,   തുടങ്ങി നാല്‍പത്തി അഞ്ചോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2015ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം ലഭിച്ചു. 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+