Celebs»Ann Augustine»Biography

    ആന്‍ അഗസ്റ്റിന്‍ ജീവചരിത്രം

    പ്രശസ്ത മലയാള ചലച്ചിത്ര നടിയാണ് ആന്‍ അഗസ്റ്റിന്‍. പ്രശസ്ത ചലച്ചിത്രതാരം അഗസ്റ്റിന്റെ മകളാണ്. കോഴിക്കോട് പ്രസന്റേഷന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, തിരുവനന്തപുരം കാര്‍മല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് 2007ല്‍ ബാംഗ്ലൂര്‍ ക്രിസ്തു ജയന്തി കോളേജില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദവും കരസ്ഥമാക്കി.
     
    ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. ചിത്രത്തില്‍ ആന്‍ അവതരിപ്പിച്ച എല്‍സമ്മ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 2011ല്‍ രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത അര്‍ജുനന്‍ സാക്ഷി എന്ന ചിത്രത്തില്‍ അഭിനയിച്ചു.
     
    പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. ത്രീ കിംഗ്‌സ്, ഓര്‍ഡിനറി, വാദ്ധ്യാര്‍, ഫ്രൈഡേ, പോപ്പിന്‍സ്, ടാ തടിയാ, റബേക്ക ഉതുപ്പ് കിഴക്കേമല, സിം, ആര്‍ട്ടിസ്റ്റ്, നീന, സോളോ എന്നിവയാണ് അഭിനയിച്ച മറ്റു പ്രധാന ചിത്രങ്ങള്‍. 2014 ഫെബ്രുവരി 2ന് ഛായാഗ്രാഹകനായ ജോമാന്‍ ടി ജോണിനെ വിവാഹം കഴിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X