Celebs»Anoop Kannan»Biography

    അനൂപ് കണ്ണൻ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് അനൂപ് കണ്ണന്‍.2004ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ് ചിത്രം രസികനില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ഒരുവന്‍, മുല്ല തുടങ്ങിയ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.2012ല്‍ ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രം സംവിധാനം ചെയ്ത് സ്വതന്ത്രസംവിധായകനായി.ജയിംസ് ആല്‍ബര്‍ട്ട് തിരക്കഥ എഴുതിയ ചിത്രത്തില്‍ മമ്മൂട്ടി, ശ്രീനിവാസന്‍, ആസിഫ് അലി, മംമ്താ മോഹന്‍ദാസ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.2014ല്‍ വിപിന്‍ ആറ്റ്‌ലി, മനോജ് കെ ജയന്‍, നെടുമുടി വേണു, സൃന്ദ ആഷബ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹോംലി മീല്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു. 2017ല്‍ പുറത്തിറങ്ങിയ ടോം ഇമ്മട്ടി ചിത്രം ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X