അനു എലിസബത്ത്‌ ജോസ് ജീവചരിത്രം

  മലയാള ചലച്ചിത്ര ഗാനരചയിതാവാണ് അനു എലിസബത്ത് ജോസ്‌.2012ൽ വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച തട്ടത്തിൻ മറയത്ത് എന്ന മലയാള ചിത്രത്തിൽ മുത്തുച്ചിപ്പി പോലൊരു എന്ന ഗാനം രചിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് അനു പ്രവേശിക്കുന്നത്.ഷാൻ റഹ്മാൻ സംഗീതം നിർവഹിച്ച തട്ടത്തിൻ മറയത്തിൽ മൂന്നു ഗാനങ്ങളാണ് അനു രചിച്ചത്.

  ആലപ്പുഴ ജില്ലയിലാണ് ജനനം. കൊച്ചിയിലെ ഇടപ്പിള്ളിയിലാണ് പഠിച്ചതും വളർന്നതും. അച്ഛൻ ജോസ് സേവ്യർ ഓറിയന്റൽ ഇൻഷൂറൻസ് മുംബൈയുടെ റീജനൽ മാനേജറാണ്. അമ്മ മറിയാമ്മ ജോസ്, കോളേജ് വിദ്യാർഥിനിയായ അനുജത്തി എന്നിവർക്കൊപ്പം ഇടപ്പിള്ളി ക്ലബ്ബ് ജംഗ്ഷനിൽ താമസിക്കുന്നു.അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്നോളജിയിൽ നിന്നു എൻജിനീയറിങ്ങ് പൂർത്തിയാക്കി, ചെന്നൈയിൽ ടിസിഎസ്സിൽ ജോലിചെയ്യുന്നതിനിടയിലാണ് തട്ടത്തിൻ മറയത്തിലെ പാട്ടുകൾ എഴുതുവാൻ അവസരം ലഭിച്ചത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X