Celebs»Anu Ram»Biography

    അനു റാം ജീവചരിത്രം

    ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് അനുറാം. 2015ല്‍ മുകേഷ്, അനന്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കല്ല്യാണിസം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. അന്യനാട്ടിലെ നിയമകുരുക്കുകളില്‍ അകപെട്ട് കഴിയുന്ന മലയാളി കുടുംബത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിച്ച ചിത്രത്തില്‍ കല്യാണി എന്ന വീട്ടമ്മയെയാണ് അനന്യ അവതരിപ്പിച്ചത്. ഫോര്‍ ഫിലിംസിന്റെ ബാനറില്‍ അഭിലാഷ് മല്യ, പ്രജീഷ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.  ശരാശരി വിജയമാണ് ചിത്രം നേടിയത്. ഈ ചിത്രത്തിനുശേഷം 2016ല്‍ 'ദം' എന്ന ചിത്രം സംവിധാനം ചെയ്തു. ലാല്‍, ഷൈന്‍ ടോം ചാക്കോ, ജോജൂ ജോര്‍ജ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X