CelebsbredcrumbAppachanbredcrumbBiography

    അപ്പച്ചൻ ജീവചരിത്രം

    മലയാള സിനിമയിലെ സംവിധായകനും നിർമ്മാതാവുമായിരുന്നു നവോദയ അപ്പച്ചൻ (മാളിയംപുരക്കൽ ചാക്കോ പുന്നൂസ്). 1946 ൽ മൂത്ത സഹോദരൻ കുഞ്ചാക്കോയോടൊപ്പം ചേർന്ന് കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ സ്ഥാപിച്ചു. തുടർന്ന് ഉദയായുടേയും നവോദയയുടേയും ബാനറുകളിൽ നൂറോളം സിനിമകൾ നിർമ്മിച്ചു. ഇന്ത്യയിലെ ആദ്യത്തെ 3D ചലച്ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ നിർമ്മിച്ചത് അപ്പച്ചനാണ്. ഈ ചിത്രത്തിന് 1984-ൽ പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ ലഭിച്ചിരുന്നു. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചലച്ചിത്രം 'തച്ചോളി അമ്പു' സംവിധാനം ചെയ്തതും, ഇന്ത്യയിലെ ആദ്യത്തെ 70mm ചലച്ചിത്രമായ 'പടയോട്ടം' നിർമ്മിച്ചതും ഇദ്ദേഹമാണ്. ഏഴ് വർഷം കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രസിഡൻറായിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X