X
ഹോം » താരങ്ങള്‍ » അഗസ്റ്റിൻ » ജീവചരിത്രം
അഗസ്റ്റിൻ
Actor

അഗസ്റ്റിൻ ജീവചരിത്രം

മലയാള ചലച്ചിത്രനടനും നിര്‍മ്മാതാവുമാണ് അഗസ്റ്റിന്‍. നാടകരംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1986ല്‍ പ്രദര്‍ശനത്തിനെത്തിയ 'ആവനാഴി' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍  ചെയ്തു.  

നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ദേവാസുരം, സദയം, ആറാം തമ്പുരാന്‍, ചന്ദ്രലേഖ, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങള്‍ അഭിനയിച്ചവയില്‍ പ്രധാനപെട്ടവയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത 'മിഴി രണ്ടിലും' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു. 

കുന്നുംപുറത്ത് മാത്യൂ, റോസി എന്നിവരാണ് മാതാപിതാക്കള്‍.ഹാന്‍സിയാണ് ഭാര്യ. മകള്‍ ആന്‍ അഗസ്റ്റിന്‍ ചലച്ചിത്രതാരമാണ്. ജോയ്മാത്യൂ സംവിധാനം ചെയ്ത ഷട്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.പക്ഷാഘാതത്തെ തുടര്‍ന്ന് 2013 നവംബര്‍ 14ന് അന്തരിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+