ബിജു നാരായണൻ ജീവചരിത്രം
മലയാളചലച്ചിത്ര രംഗത്തെ ഒരു പിന്നണി ഗായകനാണ് ബിജു നാരായണൻ. ഒരു സംഗീത കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ശാസ്ത്രീയ സംഗീതജ്ഞരായിരുന്നു. അമ്മയിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അദ്ദേഹം അഭ്യസിച്ചത്. എം ജി സർവ്വകലാശാല യുവജനോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സമ്മാനം കിട്ടിയത് ബിജു നാരായണന്റെ ജീവിതത്തിൽ വഴിത്തിരിവായി. വെങ്കലം എന്ന ചിത്രത്തിലെ 'പത്തുവെളുപ്പിന്' എന്ന് തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ആദ്യമായി സിനിമയിൽ ആലപിച്ചത്. നിരവതി ഭക്തിഗാനങ്ങളും, 400-ൽ അധികം പിന്നണി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.