Celebs»Binu Pappu»Biography

    ബിനു പപ്പു ജീവചരിത്രം

    ചലച്ചിത്ര അഭിനേതാവാണ് ബിനു പപ്പു.പ്രശസ്ത ചലച്ചിത്ര അഭിനേതാവ് കുതിരവട്ടം പപ്പുവിന്റെ മകനാണ്.ചേവായൂര്‍ പ്രസന്റേഷ്ന്‍ സ്‌ക്കൂള്‍, ഗുജറാത്തി സ്‌ക്കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.2014ല്‍ പ്രദര്‍ശനത്തിനെത്തിയ  ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.സലിം ബാബ സംവിധാനം ചെയ്ത ചിത്രത്തില്‍ ക്രിസ്റ്റിന്‍ എന്ന കഥാപാത്രത്തെയാണ് ബിനു അവതരിപ്പിച്ചത്. റാണി പത്മിനി, പുത്തന്‍പണം, സഖാവ്, പരോള്‍, കളം എന്നിവയാണ് അഭിനയിച്ച മറ്റു മലയാള ചിത്രങ്ങള്‍.2016ല്‍ പ്രദര്‍ശനത്തിനെത്തിയ ഗപ്പി എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X